കർണാടകയിൽ വിശ്വാസവോട്ട് നേടി യെദ്യൂരപ്പ സർക്കാർ; ജനാധിപത്യ വിരുദ്ധമായി രൂപീകരിച്ച സർക്കാരെന്ന് കോണ്‍ഗ്രസ്; സ്പീക്കര്‍ രാജി വച്ചു

Jaihind Webdesk
Monday, July 29, 2019

കർണാടകയിൽ യെദ്യൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി. ശബ്ദ വോട്ടോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. അതിനിടെ അയോഗ്യരാക്കപ്പെട്ട രണ്ട് വിമതർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അതേസമയം, ജനാധിപത്യ വിരുദ്ധമായി രൂപീകരിച്ച സർക്കാരാണിതെന്ന് കോൺഗ്രസ് വ്യക്തമാക്കി. സ്പീക്കര്‍ കെ ആര്‍ രമേഷ് തല്‍സ്ഥാനം രാജിവച്ചു.

കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച്.നാഗേഷും യെദ്യൂരപ്പയെ പിന്തുണച്ചു.

അതിനിടെ വിമത എംഎല്‍എമാര്‍ അയോഗ്യതാ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍ ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.