കർണാടക : പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങളേ ഇപ്പോൾ ഉള്ളുവെന്നും ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഡി.കെ. ശിവകുമാർ

Jaihind Webdesk
Monday, July 8, 2019

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നു. രാഷ്ട്രീയ കുതിരകച്ചവടത്തിനുള്ള ബി.ജെ.പി യുടെ ശ്രമങ്ങൾക്കെതിരെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് കോൺഗ്രസ്- ജെ.ഡി.എസ് ക്യാമ്പിൽ നടക്കുന്നത്. ഗവർണർ വിമത എം.എൽ എമാരെ വിളിച്ച് വരുത്തി ഗവർണർ രണ്ട് മണിക്കൂറോളം ചർച്ച നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തി.അതേ സമയം കർണാടക വിഷയത്തിൽ ലോക്‌സഭ പ്രക്ഷുബ്ധമായി. കർണാകയിലെ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ..പി ശ്രമിക്കുന്നു എന്ന് ആരോപിച്ച് ലോക്‌സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായി ഡി.കെ. ശിവകുമാർ പറഞ്ഞു . പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങളേ ഇപ്പോൾ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

teevandi enkile ennodu para