കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന് ബി.ജെ.പി

Jaihind News Bureau
Saturday, July 6, 2019

കര്‍ണ്ണാടകയില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി.യുടെ ജനാധിപത്യ വിരുദ്ധ രാഷ്ട്രിയ നീക്കം. കോടികള്‍ മുടക്കി കേന്ദ്ര ഭരണത്തിന്റെ മറവിലാണ് ബി.ജെ.പിയുടെ കര്‍ണ്ണാടക സര്‍ക്കാരിനെ അസ്ഥിരപെടുത്താനുള്ള രാഷ്ടിയ നാടകം നടത്തുന്നത്. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ഭരണം പിടിയ്ക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ശക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാരെ രാജിവെപ്പിച്ച്. സഭയിലെ സര്‍ക്കാറിന്റെ അംഗസംഖ്യ കുറയ്ക്കുകയായിരുന്നു ലക്ഷ്യം.

ഏത് വിധേനയും കര്‍ണ്ണാടക ഭരണം പിടിക്കാനാണ് ബി.ജെ.പി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമം തുടങ്ങിയിരുന്നു. ഇതിനായി കോടികളാണ് വാരി എറിഞ്ഞത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവികാസങ്ങള്‍ എം.എല്‍.എമാരെ രാജിവെപ്പിച്ച് കേവല ഭൂരിപക്ഷം നേടാനാണ് ബി.ജെ.പി.യുടെ ശ്രമം. ഇതിലേയ്ക്കാണ് ഇന്നത്തെ രാജിയിലൂടെ ബി.ജെ.പി എത്തിയത്. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും പ്രതിസന്ധി പരിഹരിയ്ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

ആകെ 11 എം.എല്‍.എമാര്‍ രാജിനല്‍കിയെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാല്‍ ഇവരുടെ രാജി ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നാണ് സ്പീക്കറുടെ പക്ഷം. തിങ്കളാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും സ്പീക്കര്‍ അറിയിച്ചു. നേരത്തെ ഓപ്പറേഷന്‍ ലോട്ടസ് എന്ന് പേരില്‍ രണ്ടായിരം കോടി രൂപയാണ് ബി.ജെ.പി ചെലവഴിച്ചത്. ഇത് സംബന്ധിച്ച് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദുരിയപ്പയുടെ ഡയറി കുറിപ്പുകളും പുറത്ത് വന്നിരുന്നു