കർണാടകയിലെ വിമത എംഎൽഎ മാര്‍ വൈകിട്ട് 6 മണിക്ക് മുമ്പ് സ്പീക്കര്‍ക്ക് മുന്നില്‍ ഹാജർ ആയി രാജി കത്ത് നൽകണം

കർണാടകയിലെ വിമത എംഎൽഎ മാര്‍ കർണാടക സ്പീക്കര്‍ക്ക് മുന്നിൽ ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പ് ഹാജർ ആയി രാജി കത്ത് നൽകാൻ സുപ്രീം കോടതി MLA മാർക്ക് നിര്‍ദ്ദേശം. എം എൽ എ മാർക്ക് സുരക്ഷ ഉറപ്പാക്കാൻ ഡി ജി പി യോട് നിർദേശിച്ചു. വിമത എം എൽ എ മാരുടെ ഹർജി നാളെ പരിഗണിക്കാൻ ആയി മാറ്റി. രാജികാര്യത്തിൽ സ്പീക്കർ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി.

അതേസമയം, മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി രാജി വെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും രാജി വെക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡി കെ ശിവകുമാറും വ്യക്തമാക്കി. ചര്‍ച്ചയില്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു എന്നിവര്‍ പങ്കെടുത്തു.

Supreme Court of India
Comments (0)
Add Comment