കര്‍ണാടക തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം ; ബി.ജെ.പിക്ക് തിരിച്ചടി

Jaihind Webdesk
Friday, May 31, 2019

congress flag

കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് കോണ്‍ഗ്രസ് മുന്നേറ്റം. ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് ആധികാരിക മുന്നേറ്റമാണ് നടത്തുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് 350 ല്‍ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ബിജെപിക്ക് 280 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ജനതാദള്‍ 91 സീറ്റുകളും നേടിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇതുവരെയുള്ള കണക്കുകള്‍.

63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട് സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് മെയ് 29നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹംനാബാദ് ടൗണ്‍ മുനിസിപ്പാലിറ്റി കൗണ്‍സിലിലെ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇവിടുത്തെ 27 സീറ്റുകളില്‍ 16 ഉം കോണ്‍ഗ്രസ് വിജയിച്ചു. പാവഗാഡ ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സിലില്‍ 6 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം നേടി.

കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റര്‍ സന്ദേശം പങ്കുവെച്ചു. കൂടുതല്‍ സീറ്റുകള്‍ നേടി ആധികാരിക വിജയത്തിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നതെന്നും അന്തിമ ഫലത്തിന്‍റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ അറിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ  അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

teevandi enkile ennodu para