കർണ്ണാടക വിഷയം ഇന്നും പാർലമെന്‍റിന്‍റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കും

Jaihind Webdesk
Thursday, July 11, 2019

Parliament-1

കർണ്ണാടക വിഷയത്തിൽ ഇന്നും പ്രതിപക്ഷം ലോക് സഭയിൽ പ്രതിഷേധം രേഖപ്പെടുത്തും. ഇന്നലെ ഈ വിഷയം പല തവണ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. ബിസിനസ്സ് അഡൈ്വസറി കമ്മിറ്റി റിപ്പോർട്ട് അദിർ രജ്ഞൻ ചൗദരി, അർജുൻ റാം മെഗ്വാൾ എന്നിവർ ഇന്ന് സഭയിൽ അവതരിപ്പിക്കും.

എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ആന്‍റോ ആന്‍റണി എംപി ജൂൺ 27 ന് ചോദിച്ച ചോദ്യത്തിന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ മറുപടിയും ഇന്ന് ഉണ്ടാകും.  സെൻട്രൽ യൂണിവേഴ്‌സിറ്റി ആക്ടർ 2009 ഭേദഗതി ബില്ലും ഇന്ന് സഭയുടെ പരിഗണനയിൽ വരും. റെയിൽവേ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള ഗ്രാന്‍റുകളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും വോട്ടിങും ഇന്ന് ഉണ്ടാകും.