ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ മധ്യവേനലവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും ഹൈക്കോടതി.
6 മാസമായി ബിനിഷ് ജയിലില്‍ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്‍മ്മിപ്പിച്ചെങ്കിലും കേസ് പരിഗണിക്കാതെ മാറ്റിവെക്കുകയായിരുന്നു. ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2020 ഒക്ടോബറിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ സെഷന്‍സ് കോടതി നേരത്തെ രണ്ടു തവണ തള്ളിയിരുന്നു.