വയനാടിന്‍റെ കണ്ണീരൊപ്പാന്‍ കർണാടക സർക്കാർ; 100 വീടുകള്‍ നിർമ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

 

ബംഗളുരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായഹസ്തവുമായി കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ. ദുരന്തത്തില്‍ വിറങ്ങലിച്ച കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് 100 വീടുകള്‍ കർണാടക സർക്കാർ നിർമ്മിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചു. ദുരന്തം നാശം വിതച്ച വയനാടിനെ പുനർനിർമ്മിക്കാന്‍ ഒരുമിച്ച് നില്‍ക്കാമെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ കുറിച്ചു.

 

Comments (0)
Add Comment