ബി.ജെ.പി യുടെ കുതിരക്കച്ചവടത്തിന് ഏറ്റ കനത്ത തിരിച്ചടി : കെ.സി.വേണുഗോപാൽ

Jaihind Webdesk
Tuesday, November 6, 2018

കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി യുടെ കുതിരക്കച്ചവടത്തിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് കർണാടകയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബംഗലൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.