യെദിയുരപ്പ രാജിവെച്ചു ; പടിയിറക്കം ബിജെപിയില്‍ വിഭാഗീയത രൂക്ഷമായതിന് പിന്നാലെ

Jaihind Webdesk
Monday, July 26, 2021

ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. സർക്കാരിന്‍റെ രണ്ട് വർഷം പൂർത്തിയാക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.  ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. ബിജെപിയില്‍ വീഭാഗീയത രൂക്ഷമായതിനു പിന്നാലെയാണ് പടിയിറക്കം. യെദ്യൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.