കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; നാളെ രാവിലെ 11 മണിക്ക് വീണ്ടും ചേരും

Jaihind Webdesk
Thursday, July 18, 2019

HD-Kumaraswamyവിശ്വാസ വോട്ടെടുപ്പ് നടക്കാതെ കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഗവര്‍ണര്‍ വാജുഭായ് വാല വിഷയത്തില്‍ ഇടപെട്ട് വിശ്വാസ വോട്ടെടുപ്പ് ഇന്നുതന്നെ നടത്താന്‍ നിര്‍ദേശിച്ചെങ്കിലും ഭരണപക്ഷം ഇതിനെ എതിര്‍ത്തു. സ്പീക്കറും ഇത് തള്ളിയതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. നാളെ രാവിലെ 11 മണിക്ക് നിയമസഭ വീണ്ടും ചേരും.

അതേസമയം സഭവിട്ട് പോവില്ലെന്ന് ബി.ജെ.പി നിലപാടെടുത്തു. മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം രാത്രിയും സഭയില്‍ തുടരുമെന്ന് ബി.എസ് യെദിയൂരപ്പ അറിയിച്ചു. ഇന്നു രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഒറ്റ വാചകത്തിലായിരുന്നു വിശ്വാസപ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പി, സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്നും പറഞ്ഞു.