കരിപ്പൂർ സ്വര്‍ണ്ണക്കടത്ത് : സൂഫിയാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി

 

കൊച്ചി : കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി. സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു. കസ്റ്റംസ് ഉടൻ തന്നെ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കരിപ്പൂർ വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Comments (0)
Add Comment