കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണ്ണക്കടത്ത് സംഘങ്ങളെ നിയന്ത്രിച്ചതും ഇവർക്ക് സംരക്ഷണം ഒരുക്കി നൽകിയതും ഷാഫി അടക്കമുള്ള ടി.പി കേസ് പ്രതികളാണെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഷാഫി, കൊടി സുനി ഉൾപ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്.
കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, കൊടി സുനി
അതേസമയം ടി.പി വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പൊട്ടിക്കല്‍ സംഘത്തിന്‍റെ ബോസ് കിര്‍മാണി മനോജാണെന്ന് സംശയിക്കുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു. ജയിലില്‍ നിന്ന് കള്ളക്കടത്ത് സംഘവുമായി നടത്തിയ വീഡിയോ കോളാണ് കിര്‍മാണിയുടെ പങ്കിനെക്കുറിച്ചും സംശയം ഉണര്‍ത്തുന്നത്. ജയിലില്‍ നിന്നുകൊണ്ടുപോലും വധക്കേസ് പ്രതികള്‍ കൊള്ളസംഘങ്ങളെ നിയന്ത്രിക്കുന്നു എന്നത് കൂടുതല്‍ ഗൌരവകരമായ വിഷയത്തിലേക്ക് വിരല്‍ചൂണ്ടുന്നു.