കോഴിക്കോട് : കരിപ്പൂർ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുക്കം കൊടിയത്തൂർ സംഘത്തിലെ രണ്ടു പേർ കൂടി പിടിയിലായി. സഹോദരങ്ങളായ കൊടിയത്തൂർ സ്വദേശികളായ എല്ലേങ്ങൽ ഷബീബ് റഹ്മാൻ , മുഹമ്മദ് നാസ് എന്നിവരേയാണ് ബോംബയിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്. മസ്ജിദ് ബന്തർ എന്ന സ്ഥലത്ത് ചേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇൻ്റർ നെറ്റ് അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള റൂമിൽ ഒരു മാസത്തോളം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളും ഇവർ കരുതിയിരുന്നു.
ഇവരുടെ സഹോദരനായ അലി ഉബൈറാനാണ് സ്വർണ്ണക്കടത്ത് മാഫിയയിലെ ബോംബയിലെ സൗഹൃദം ഉപയോഗിച്ച് ഇവർക്ക് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്. ഇയാളെ ഇന്നലെ പിടികൂടിയിരുന്നു.