കരിപ്പൂർ വിമാനാപകടം: മരണം 19 ആയി;123 പേർക്ക് പരിക്ക്; 15 പേരുടെ നില ഗുരുതരം

Jaihind News Bureau
Saturday, August 8, 2020

 

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 19 ആയി. പൈലറ്റും സഹപൈലറ്റും മരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. 123 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. പലരുടേയും നില ഗുരുതരം.

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍

റിനീഷ് (32),അമീന (21)ഇന്‍ഷ (11), സഹല (21), അഹമ്മദ് (5), മുഫീദ (30), ലൈബ (4), ഐമ, ആബിദ, അഖിലേഷ്, റിഹാബ്, സിയാന്‍ (14) ഇസായ (12), ഷഹാന (39), മുഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്‌റിന്‍, താഹിറ (46), നൗഫല്‍, ഇഷല്‍ (16). ബിഷന്‍, ആമിന, താജിന (ഗര്‍ഭിണി),സൗക്കീന്‍ (50), ഹാദിയ (7), അഫ്‌സല്‍ മാളിയേക്കല്‍, നാജിയ ചങ്ങരംകുളം, യദുദേവ് (9)ബിലാല്‍ (6), ഹിസ (10),വാഹിബ, ഹിഷാം

കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ (ഇതില്‍ ഗുരതരമായി പരിക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്)

റബീഹ എടപ്പാള്‍
സൈഫുദ്ദീന്‍ കൊടുവള്ളി
ശ്രീമണികണ്ഠന്‍ പാലക്കാട്
ഹരീന്ദ്രന്‍ തലശ്ശേരി
ബഷീര്‍ വടക്കാഞ്ചേരി
അജ്മല്‍ റോഷന്‍ നിലമ്പൂര്‍
നിസാമുദ്ദീന്‍ മഞ്ചേരി
ശരീഫ തോട്ടുമുക്കം
ഉമ്മുകുല്‍സു കാടാമ്പുഴ
അഷ്‌റഫ് കുറ്റ്യാടി
മുഹമ്മദ് ഷാഹിം മലപ്പുറം
അര്‍ജുന്‍ വടകര
ജിബിന്‍ വടകര
ഷാമില്‍
രേഷ്മ
ഷംസുദ്ദീന്‍ വാഴക്കാട്
മുഹമ്മദ് അബി
സുധീര്‍
റോഷന്‍ നിലമ്പൂര്‍
നിസാം ചെമ്പ്രശ്ശേരി
ഫൈസല്‍
ഫിദാന്‍
രേഷ്മ
മുഹമ്മദ് ഷഹീം
അബ്ദുള്‍ റഫീഖ് ആന്‍ഡ് ഫാമിലി.

കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലുള്ളവര്‍

അഷ്‌റഫ് 45 പാലേരി കോഴിക്കോട്,
ജാസിര്‍ 29, തുപ്പത്ത്, കല്‍പകഞ്ചേരി,
മുഹമ്മദ് ഷഹീന്‍ പുത്തല്‍ പീടിയേക്കല്‍, നന്നമുക്ക്.
മുഹമ്മദ് ആഷിഖ് പുത്തന്‍ പീടിയേക്കല്‍, നന്നമുക്ക്

കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയിലുള്ളവര്‍

കുഴിക്കാട്ട് അബ്ദുല്‍ കരീം മയ്യേരിച്ചിറ.
മണ്ടായപ്പുറത്ത് നിഹ്മത്തുള്ള, കരിപറമ്പ്, ചെമ്മാട്.

പെരിന്തല്‍മണ്ണ അല്‍ ഷിഫ

എന്‍.പി. ഖൈറുന്നീസ, സിയാദ്, കുഞ്ഞിമുഹമ്മദ്
പരപ്പനങ്ങാടി ചെട്ടിപ്പടി.

അതേസമയം വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വ്യോമയാന മന്ത്രിക്ക് ഡിജിസിഎ നൽകിയിട്ടുണ്ട്. പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.