കണ്ണൂരിലെ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് പിന്നിൽ കൊടി സുനിയും ഷാഫിയും ; കരിപ്പൂരില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ്

Jaihind Webdesk
Tuesday, July 6, 2021

കൊച്ചി : കണ്ണൂരിലെ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് പിന്നിൽ ടി.പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയുമെന്ന് കസ്റ്റംസ് കോടതിയിൽ. അർജുൻ ആയങ്കിയെ സംരക്ഷിക്കുന്നത്  ഇരുവരുമാണ്. കേസില്‍ കൂടുതൽ അന്വേഷണം വേണം. അർജുൻ്റെ ഭാര്യ അമല, കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ നേതാവ് സജേഷ് തുടങ്ങിയവരുടെ  മൊഴികള്‍ അർജുനെതിരെന്നും കസ്റ്റംസ്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്.