കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് : ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യംചെയ്യും

Jaihind Webdesk
Monday, July 19, 2021

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് സംഘവുമായി ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ആകാശിന്റെ കണ്ണൂരിലെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആകാശ്. ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയടക്കം ആകാശിന് എതിരെ മൊഴി നല്‍കിയതായാണ് സൂചന.