കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് : അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്‍റേത്

Jaihind Webdesk
Friday, June 25, 2021

കണ്ണൂർ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചത് ഡിവൈഎഫ്‌ഐ നേതാവിന്റെ വാഹനം. ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷ്.സിയുടെ ഉടമസ്ഥതയിലാണ് വാഹനം. രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ അര്‍ജുന്റേതാണെന്നും കണ്ടെത്തി.

KL 13 AR 7789 എന്ന കാറിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലും രാമനാട്ടുകര അപകടം നടന്ന സ്ഥലത്തും എത്തിയത്. ഈ കാർ പിന്നീട് അഴിക്കോട്ടെ കപ്പൽ പൊളിശാലയ്ക്ക് സമീപത്ത് നിന്ന് അർജുന്‍റെ സുഹൃത്ത് കടത്തികൊണ്ടു പോവുകയും ചെയ്തിരുന്നു.  സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് സജീഷ്.സി. അർജ്ജുൻ ആയങ്കിയുമായി സജീഷിന് അടുത്ത ബന്ധമാണുള്ളത്. ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് കൂടിയാണ് സജീഷ്.