ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ; എല്‍ഡിഎഫിന് പാലായിലെ ജനങ്ങള്‍ മറുപടി നല്‍കും : മാണി സി കാപ്പന്‍

Jaihind News Bureau
Sunday, February 14, 2021

കോട്ടയം : മാണി സി കാപ്പന് ഐശ്വര്യ കേരളാ യാത്രാ വേദിയില്‍ ഉജ്ജ്വല വരവേല്‍പ്പ്. 100 കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കാപ്പന്‍ പാലായിലെ സമ്മേളന വേദിയിലെത്തിയത്. 25 വര്‍ഷം തന്റെ ചോരയും നീരും എല്‍ഡിഎഫിന് വേണ്ടി കളഞ്ഞെന്നും എല്‍ഡിഎഫിന് പാലായിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയെന്ന ജൂനിയര്‍ മന്‍ഡ്രേക്കിനെ എല്‍ഡിഎഫ് ഏറ്റെടുത്തതോടെ അവരുടെ കഷ്ടകാലം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.