ഇ.വി.എം വെളിപ്പെടുത്തലിലെ ബി.ജെ.പി ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ലണ്ടനില്‍ നടന്ന ഹാക്കത്തോണിലേക്ക് ഒരാള്‍ക്ക് മാത്രമല്,ല ബി.ജെ.പി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരെഞ്ഞെടുപ്പ് കമ്മീഷനും ക്ഷണം ഉണ്ടായിരുന്നു. യൂറോപ്പിലെ ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷൻ അധ്യക്ഷന്‍ ആഷിഷ് റേയുടെ ഇ-മെയില്‍ ക്ഷണപ്രകാരമാണ് ഹാക്കത്തോണില്‍ പങ്കെടുത്തതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
യു.എസ് സൈബര്‍ വിദഗ്ധന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറ്റവും ഗുരുതരമാണ്. സയ്ദ് ഷൂജയുടെ ആരോപണങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കേണ്ടത് ആവശ്യമാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും കപില്‍ സിബല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. ജനാധിപത്യത്തിലൂന്നിയ സുതാര്യമായ തെരെഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച വിഷയമാണിതെന്നും ഇക്കാര്യങ്ങള്‍ അന്വേഷണവിധേയമാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/quintillion/videos/1056914201165676/
(Courtesy: The Quint)