പൊതുസ്ഥലങ്ങളില്‍ നമസ്കാരം പാടില്ലെന്ന ഉത്തരവിനെതിരെ കപില്‍ സിബല്‍

webdesk
Wednesday, December 26, 2018

Kapil-Sibal

പൊതുസ്ഥലങ്ങളിൽ നമസ്‌കാരം നടത്തരുതെന്ന നോയിഡ പോലീസിന്‍റെ ഉത്തരവിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നതുമുതൽ സംസ്ഥാനത്ത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുവെന്നും ഇതിൽ കൂടുതൽ പറയാനില്ലെന്നും കപിൽ സിബിൽ പറഞ്ഞു.

പാർക്ക് പോലുള്ള പൊതുസ്ഥലങ്ങളിൽ നമസ്‌കാരം നടത്തരുതെന്നായിരുന്നു നോയിഡ പോലീസിന്‍റെ ഉത്തരവ്. സെക്ടർ 58 ലെ പാർക്കിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ നമസ്‌കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകൾ നൽകിയ പരാതിയിലാണ് നടപടി. നോയിഡയിലെ ബഹുരാഷ്ട്ര കമ്പനികൾക്കും നോട്ടീസ് നൽകി. ജീവനക്കാർ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയാൽ കമ്പനികൾ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നു.

ഗുഡ്ഗാവിൽ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകൾ അടുത്തിടെ രംഗത്ത് വന്നിരുന്നു. വെള്ളിയാഴ്ചകളിൽ ജീവനക്കാർ പാർക്കുകളിൽ നമസ്‌കരിക്കാൻ പാടില്ലെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് 12 മൾട്ടിനാഷണൽ കമ്പനികൾക്കാണ് ലഭിച്ചത്. ഈ വർഷത്തിന്‍റെ ആരംഭത്തിൽ തീവ്ര ഹിന്ദു സംഘടനകൾ ഗുഡ്ഗാവിലെ വിവിധയിടങ്ങളിൽ നമസ്‌കാരം തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു.[yop_poll id=2]