കണ്ണൂർ വിസി പുനർനിയമനം : ഹർജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു

Jaihind Webdesk
Friday, December 17, 2021

കൊച്ചി : കണ്ണൂര്‍ സർവ്വകലാശാല വിസി ഡോ ഗോപിനാഥ്​ രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനെതിരായ ഹർജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ്​ ഹർജി ഫയലില്‍ സ്വീകരിച്ചത്​. ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ചിൻ്റെതാണ്​ നടപടി. ഗവര്‍ണര്‍ക്ക്​ അടക്കം എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസ്​ അയച്ചുനേരത്തെ ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈകോടതി സിംഗിള്‍ ബെഞ്ച്​ തള്ളിയിരുന്നു.

ആദ്യനിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ആദ്യ നിയമനം നല്‍കു​മ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പുനര്‍ നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നും​ വിലയിരുത്തിയാണ്​ സിംഗിള്‍ ബെഞ്ച്​ ഹർജി തള്ളിയത്​.ഹർജി തള്ളിയതിനെതിരെ സര്‍വകലാശാല സെനറ്റ്​ അംഗം ഡോക്ടർ പ്രേമചന്ദ്രന്‍ കീഴോത്ത്​, അക്കാദമിക്​ കൗണ്‍സിലംഗം ഷിനോ പി.ജോസ്​ എന്നിവരാണ്​ അപ്പീല്‍ നല്‍കിയത്​​. ആദ്യനിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമില്ലെന്നാണ്​ ഹർജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.