സവർക്കറും ഗോൾവാൾക്കറും സർവകലാശാല സിലബസിൽ ; നടപടി മരവിപ്പിക്കില്ലെന്ന് വിസി

Jaihind Webdesk
Friday, September 10, 2021

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ സിലബസിൽ സവർക്കറും ഗോൾവാൾക്കറും വന്നതിൽ അപാകതയില്ലെന്നും സിലബസ് പൂർണമല്ലെന്നും വിസി ഗോപിനാഥ് രവീന്ദ്രൻ. രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും ദിവസത്തിനുള്ള റിപ്പോർട്ട് സമർപ്പിക്കുമെന്നും വിസി ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

സംഭവം വിവാദമായതിന് പിന്നാലെ സർവകലാശാല സിലബസിൽ ആർഎസ്എസ് നേതാവ് ഗോൾവാൾക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെഎസ് യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇപ്പോൾ സിലബസ് മരവിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വിസി രംഗത്തെത്തുകയായിരുന്നു.