കണ്ണൂർ സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്: 2 സീറ്റിൽ കെഎസ് യുവിന് അട്ടിമറി വിജയം

 

കണ്ണൂര്‍: സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ 2 സീറ്റിൽ കെഎസ് യുവിന് അട്ടിമറി വിജയം. കെഎസ് യു സ്ഥാനാർത്ഥികളായി മത്സരിച്ച ആഷിത് അശോകൻ, സൂര്യ അലക്സ് എന്നിവരാണ് ജയിച്ചത്. ആഷിത്ത് അശോകൻ പ്രൊഫഷണൽ കാറ്റഗറി വിഭാഗത്തിലും, സൂര്യ അലക്സ് റിസർച്ച് വിഭാഗത്തിലുമാണ് വിജയിച്ചത്. കണ്ണൂർ  സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ് യു പ്രതിനിധികൾ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എംഎസ്എഫ് പാനലിൽ മത്സരിച്ച രണ്ടു പേരും വിജയിച്ചു. ഫർഹാന ടി.പി, മുഹമ്മദ് ഹസീബ് ടി.കെ എന്നിവരാണ് വിജയിച്ചത്. വിജയിച്ച കെഎസ് യു പ്രവർത്തകരെ ആനയിച്ച് കണ്ണൂർ നഗരത്തിൽ കെഎസ് യു പ്രവർത്തകർ പ്രകടനം നടത്തി.

 

Comments (0)
Add Comment