കണ്ണൂര്‍ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്; ഇന്ന് സൂചന പണിമുടക്ക്

 

 

കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഇന്ന് സൂചന പണിമുടക്കില്‍. സര്‍ക്കാര്‍ ഏറ്റെടുത്തു സ്പാര്‍ക്ക് പ്രഖ്യാപിച്ച തീയതി വരെയുള്ള ഗ്രാറ്റുവിറ്റി ലീവ്, സറന്‍ഡര്‍ തുടങ്ങിയ എല്ലാ ആനുകുല്യങ്ങളും അനുവദിക്കുക, സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളം സംരക്ഷിച്ചു തസ്തിക നിര്‍ണയിക്കുക, മെഡിക്കല്‍ കോളേജില്‍ 10 മുതല്‍ 28 വര്‍ഷം വരെ ജോലി ചെയ്ത ജീവനക്കാര്‍ക്ക് ആ വര്‍ഷങ്ങളുടെ സര്‍വീസ് പരിഗണിച്ചു ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും നല്‍കുക, അവരവരുടെ സീനിയോറിറ്റി പരിഗണിച്ചു പ്രമോഷന്‍ നല്‍കുക, മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാര്‍ക്കും 2019 വരെയുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള ഗവ. നഴ്‌സസ് യൂണിയന്‍, എന്‍ജിഒ അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.

Comments (0)
Add Comment