കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു മുന്നണിയ്ക്ക് ചരിത്ര വിജയം

 

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു മുന്നണിയ്ക്ക് ചരിത്ര വിജയം. പത്ത് മേജര്‍ സീറ്റില്‍ ഒന്‍പതും യുഡിഎസ്എഫ് നേടി. ചെയര്‍മാനായി ഹിഷാം മുനീര്‍ വൈസ് ചെയര്‍മാന്‍മാരായി ഇ. അമീന്‍, എസ്. സജിത എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടി ഹുസ്‌നുല്‍ മുനീര്‍, ജോ. സെക്രട്ടറിമാര്‍ ഫറാസ് ഷരീഫ്, ഷിബിന്‍ ഫവാസ്, ഫൈന്‍ ആട്‌സ് സെക്രട്ടറി മുഹമ്മദ് ജാമിം, യുയുസി കെ. വാജിദ്, മുഹമ്മദ് റൈസല്‍ എന്നിവരാണ് വിജയിച്ചത്. 28 വർഷത്തിനിടയിൽ ആദ്യമായാണ് യുഡിഎസ്എഫ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.

Comments (0)
Add Comment