കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ. സുധാകരൻ. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകന് പരുക്ക് പറ്റിയതും ഒരാൾ മരിച്ചത് ഗൗരവകരമാണ്. ബോംബ് നിർമ്മാണത്തിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് ഈ സംഭവം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.