കനയ്യകുമാറിന്‍റെയും ജിഗ്നേഷ് മേവാനിയുടേയും കോണ്‍ഗ്രസ് പ്രവേശത്തില്‍ മാറ്റമില്ലെന്ന് സൂചന ; പ്രഖ്യാപനം 28ന് ഉണ്ടായേക്കും

Jaihind Webdesk
Saturday, September 18, 2021

ന്യൂഡല്‍ഹി : കനയ്യകുമാറിന്റെയും ജിഗ്നേഷ് മേവാനിയുടേയും കോണ്‍ഗ്രസ് പ്രവേശത്തില്‍ മാറ്റമില്ലെന്ന് സൂചന. പ്രഖ്യാപനം ഈ മാസം 28ന് ഉണ്ടായേക്കും. രണ്ടു ദിവസം മുമ്പ് ഇരുവരും  രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് കനയ്യ കുമാര്‍.  ഗുജറാത്ത് വഡ്ഗാം എംഎൽഎയും രാഷ്ട്രീയ ദളിത് അധികർ മഞ്ച് കൺവീനറുമാണ് ജിഗ്നേഷ് മേവാനി.

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റായിരുന്ന കനയ്യ കുമാര്‍  സംഘപരിവാര്‍ വിരുദ്ധ നിലപാടുകളിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എന്ന സംഘടനയുടെ കീഴില്‍ ദളിത് പ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് മേവാനി ശ്രദ്ധേയനായത്. നിലവില്‍ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.