തൃശൂര്‍: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികളായ ഭാസുരാംഗന്‍റെയും മകന്‍ അഖില്‍ജിത്തിന്‍റെയും ജാമ്യാപേക്ഷ തള്ളി. കലൂര്‍ പിഎംഎല്‍എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം ഭാസുരാംഗന്‍റെയും കണ്ടല സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആര്‍ കെ ബൈജു രാജന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കണ്ടലയിലേത് ഗൂഡാലോചനയാണെന്നും തട്ടിപ്പിലൂടെ സംഭവിച്ചത് വലിയ സാമ്പത്തിക നഷ്ടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സാധാരണ കുറ്റകൃത്യങ്ങള്‍ പോലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസ് പരിഗണിക്കാനാവില്ല. ഭാസുരാംഗന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ അട്ടിമറിക്കും. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഭാസുരാംഗന്‍.