സരിത്തിന്‍റെ ഫോണ്‍ പിടിച്ചെടുത്തത് പൊട്ടബുദ്ധി; വിമർശിച്ച് കാനം

Jaihind Webdesk
Saturday, June 11, 2022

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥർ സരിത്തിന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുത്തത്തിൽ വിമർശനവുമായി സിപിഐ. സരിത്തിന്‍റെ ഫോൺ പിടിച്ചെടുത്തത് പൊട്ടബുദ്ധി എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. ഒരു പൊലീസുകാരന്‍റെ പൊട്ട ബുദ്ധിയിൽ തോന്നിയതാണ് ഫോൺ പിടിച്ചെടുക്കൽ എന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.