എം.കെ. രാഘവനെതിരെയുള്ള വീഡിയോ വിശ്വാസ്യയോഗ്യമല്ല; വിമർശനങ്ങൾ ജനാധിപത്യത്തിന്‍റെ രീതി എന്നാല്‍ ഭാഷ മാന്യമായിരിക്കണം : കാനം

സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിമർശനങ്ങൾ ജനാധിപത്യത്തിന്‍റെ രീതിയാണെന്നും വിമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുമുന്നണി കൺവീനർ എ വിജയരാഘവന്‍റെ വിവാദ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾ സംസാരിക്കുമ്പോൾ കുറച്ചു കൂടി നിയന്ത്രണം ആവശ്യമാണെന്നും കാനം പറഞ്ഞു.

ദേശാഭിമാനിയുടെ പപ്പു പരാമർശവും മാന്യതയ്ക്ക് നിരക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ എം.കെ രാഘവനെതിരായ ദൃശ്യങ്ങൾ വിശ്വസനീയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും അന്വേഷിച്ച് കാര്യങ്ങള്‍ വ്യക്തമാക്കട്ടെയെന്നും കാനം വ്യക്തമാക്കി.

 

https://youtu.be/42YTKM9aWxw

 

Comments (0)
Add Comment