മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതാണെന്ന് സംശയം ; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കാനം

Jaihind News Bureau
Friday, November 6, 2020

 

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടിലെ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ച് കൊന്നതാണെന്ന് സംശയമുണ്ട്. ഏറ്റുമുട്ടലാണെങ്കില്‍ പൊലീസിന് പരിക്കേല്‍ക്കാത്തത് എന്തുകൊണ്ടെന്നും മാവോയിസ്റ്റ് വേട്ടയില്‍ നിന്നും തണ്ടര്‍ബോള്‍ട്ട് ഉടന്‍ പിന്മാറണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.