ഡോ.ഗീതാ കുമാറിന്‍റെ ‘കനലുകൾ അണയാതെ’ നോവല്‍ ഡോ. എം.കെ മുനീർ പ്രകാശനം ചെയ്തു

Jaihind Webdesk
Saturday, July 6, 2019

ഡോ. ഗീതാകുമാറിന്‍റെ ‘കനലുകൾ അണയാതെ’ എന്ന നോവലിന്‍റെ പ്രകാശനകർമം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഡോ. എം.കെ മുനീർ ചവറ എം.എൽ.എ വിജയൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ എം.ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്.കെ ഹോസ്പിറ്റൽ എം.ഡി കെ ശിവൻകുട്ടി, പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. നോവലിസ്റ്റ് ഷഹനാസ് എം.എ സ്വാഗതം ആശ്വസിച്ചു. ഡോ. ഗീതാകുമാർ കൃതജ്ഞത പറഞ്ഞു. ചടങ്ങിൽ നിരവധി പേര്‍ പങ്കെടുത്തു. ഒലിവ് പബ്ലിക്കേഷൻസ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്.