ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗയും

webdesk
Wednesday, January 2, 2019

Kanaka-Durga-Bindhu

ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി കനകദുര്‍ഗയും ബിന്ദുവും. ഇന്ന് പുലർച്ചെ 3.30 ഓടെ ദർശനം നടത്തിയെന്ന് യുവതികള്‍ അവകാശപ്പെട്ടു. പോലീസ് സുരക്ഷയിലാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ വേണ്ടത് തന്ത്രി ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പ്രതികരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മണ്ഡലകാലത്തും ഇവര്‍ മല കയറാനെത്തിയിരുന്നെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് തിരിച്ചിറങ്ങേണ്ടിവന്നിരുന്നു. തുടര്‍ന്ന് യുവതികളുടെ വീട്ടിന് മുന്നിലടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പോലീസ് സുരക്ഷയൊരുക്കി തിരിച്ചിറക്കിയതിന് ശേഷം ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവര്‍ എവിടെയെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും പോലീസ് മൌനം പാലിക്കുകയായിരുന്നു.

വിശ്വാസി സമൂഹത്തെ ഒന്നാകെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ഭക്തരോട് മാപ്പ് പറയണമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.[yop_poll id=2]