തന്നെ അവഹേളിച്ച ഹെഡ്മാസ്റ്ററുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കമല്‍നാഥ്

Jaihind Webdesk
Sunday, January 13, 2019

Kamalnath

മധ്യപ്രദേശ്: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ കൊള്ളക്കാരന്‍ എന്ന് വിളിച്ച് അവഹേളിച്ച ഹെഡ്മാസ്റ്ററുടെ സസ്പെന്‍ഷന്‍ മുഖ്യമന്ത്രി തന്നെ ഇടപ്പെട്ട് പിന്‍വലിച്ചു.
സസ്പെന്‍ഡ് ചെയ്ത വാര്‍ത്തയറിഞ്ഞ മുഖ്യമന്ത്രി പിന്നീട് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയായിരുന്നു.

‘ഞാന്‍ എപ്പോഴും ആവിഷ്‌ക്കാര സ്വതന്ത്രത്തിനകൂലമായിരുന്നു, അദ്ദേഹത്തിന്റെ പരാമര്‍ശം തീര്‍ച്ചയായും പെരുമാറ്റ ചട്ടങ്ങള്‍ക്കെതിരായിരുന്നു, അത് തന്നെയാണ് സസ്പെന്‍ഷനില്‍ കലാശിച്ചതും. അദ്ദേഹം ഒരുപാട് കഷ്ടപ്പാട് സഹിച്ചായിരിക്കും ഇന്നീ നിലയില്‍ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. അത് കൊണ്ട് തന്നെ സസ്പെന്‍ഷന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കും’; മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു.

ജബല്‍പൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌ക്കൂളിലെ ഹെഡ്മാസ്റ്ററാണ് മുഖ്യമന്ത്രിയെ അവഹേളിച്ച് വീഡിയോയിലൂടെ രംഗത്ത് വന്നിരുന്നത്. ഹെഡ്മാസ്റ്ററുടെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു വീഡിയോ കണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്് പൊലീസിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജബല്‍പൂര്‍ കളക്ടര്‍ ഭരദ്വാജ് ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു