ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയം സർക്കാർ പരിഗണിക്കേണ്ടതാണെന്ന് ജ. കെമാൽ പാഷ

Jaihind News Bureau
Tuesday, January 28, 2020

ഗവർണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ജസ്റ്റിസ് കമാൽ പാഷ. സംസ്ഥാനത്ത് ഭരണ സ്തംഭനം ഒഴിവാക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലെന്നും, നടപടി ന്യായമാണെന്നും ജസ്റ്റിസ് കമാൽ പാഷ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. നിയമോപദേശം തേടാതെയാണ് സർക്കാർ സുപ്രീം കോടതിയിൽ പൗരത്വ നിയമത്തിൽ ഹർജി സമർപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.