ഇടതു ഭരണത്തിനു കീഴിൽ വാളയാർ കേസിലെ പ്രതികൾക്ക് പരിരക്ഷ ലഭിക്കുകയാണെന്ന് കമാൽ പാഷ

Jaihind News Bureau
Tuesday, October 29, 2019

ഇടതു ഭരണത്തിനു കീഴിൽ വാളയാർ കേസിലെ പ്രതികൾക്ക് പരിരക്ഷ ലഭിക്കുകയാണെന്ന് മുൻ ഹൈക്കോടതി ജഡ്ജി ബി.കമാൽ പാഷ. കേസിൽ പോലീസിനും, പ്രോസിക്യൂഷനും വീഴ്ച പറ്റിയിട്ടുണ്ടെന്നും ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല, അദ്ദേഹം കൂട്ടിച്ചേർത്തു.