കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ൽ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​ത്തി​നു തി​രി​തെ​ളി​ഞ്ഞു

Jaihind Webdesk
Friday, December 7, 2018

School-Kalolsavam

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​ത്തി​നു കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ൽ തി​രി​തെ​ളി​ഞ്ഞപ്പോൾ മാ​റ്റു​ര​യ്ക്കാ​നെ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും നെ​ഞ്ചി​ൽ ആ​ശ​ങ്ക​യു​ടെ കേ​ളി​കൊ​ട്ടും മു​ഴ​ങ്ങി​ത്തു​ട​ങ്ങി. ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്ക് നൃ​ത്ത​യി​ന​ത്തി​ൽ എ​ത്തു​ന്ന​വ​രി​ൽ ചി​ല​ർ ഉ​പ​ജി​ല്ലാ​ത​ലം മുതൽ അ​ന​ർ​ഹ​​രാണെന്നാണ് പ്ര​ധാ​ന ആ​ക്ഷേ​പം.

സം​സ്ഥാ​ന​ത്ത് ഉ​പ​ജി​ല്ലാ- ജി​ല്ലാ ത​ല​ങ്ങ​ളി​ൽ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ വളരെ ചിലവു കുറച്ചാണ് ഇ​ക്കു​റി ന​ട​ത്ത​പ്പെ​ട്ട​ത്. പ​ല ജി​ല്ല​ക​ളി​ലും നൃ​ത്ത​യി​ന​ങ്ങ​ളി​ൽ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്കു വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തു മു​ത​ൽ അ​ഴി​മ​തി​യാ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. യോഗ്യത​യി​ല്ലാ​ത്ത മ​ത്സ​രാ​ർ​ഥി​ക​ളെ സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് അ​ർ​ഹ​രാ​ക്കി എ​ന്ന​താ​യി​രു​ന്നു പ്രധാന ആ​രോപണം. ശക്തമായ വിലപേശലാണ് ഒന്നും രണ്ടും സ്ഥാനങ്ങൾക്കായി നടന്നതെന്ന് പല മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.

അ​ധ്യാ​പ​ക സം​ഘ​ട​ന​യു​മാ​യി അ​ടു​പ്പ​മു​ള്ള ഒരു നൃ​ത്താ​ധ്യാ​പ​കനാണ് ​ വിലപേശലിന് ഇടനിലക്കാരനാകുന്നത് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ഇ​യാ​ളു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് മ​ത്സ​ര​ഫ​ല​ങ്ങ​ൾ വ​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

ഇത്തരത്തിലുള്ള അട്ടിമറി ശ്രമങ്ങൾ എല്ലാ കലോൽസവങ്ങളിലും കാഴ്ചയാകാറുള്ളതാണ്. അതുകൊണ്ട്ക​ തന്നെ ഇത്തവണയും ഇതുപോലുള്ള ആശങ്കകൾ മൽസരാർഥികളെയും മാതാപിതാക്കളെയും അലട്ടുന്നുണ്ട്.[yop_poll id=2]