കളനാട് റെയിൽവേ മേൽപാലത്തിന്‍റെ ഭിത്തി അപകടാവസ്ഥയിൽ

കാസർകോട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിന്‍റെ ഭിത്തികൾ അപകടാവസ്ഥയിൽ.  തകർച്ച നേരിട്ട് ഒരു മാസമായിട്ടും നടപടി ഇല്ലാത്തത് യാത്രക്കാരെ ആശങ്കയിലാക്കുന്നു.

സംസ്ഥാന പാതയിലെ കളനാട്ട് ലോറി ഇടിച്ച് റെയിൽവേ മേൽപാലത്തിന്‍റെ ഭിത്തി തകർന്നിട്ട് ആഴ്ച്ചകളായെങ്കിലും സുരക്ഷ ഭിത്തി പുനർനിർമ്മിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  ഏതു നേരവും റെയിൽവേ ട്രാക്കിലേക്ക് വീഴാവുന്ന നിലയിലാണ്.

റെയില്‍വേ ഇഞ്ചിനീയർ വിഭാഗമാണ് ഇവിടെ അറ്റകുറ്റ പണികൾ നടത്തേണ്ടത്
ഇതു കുടാതെ ചന്ദ്രഗിരി പാലത്തിന്‍റെ കൈവരി തകർന്നിട്ടും മാസങ്ങളായി ആയിരകണക്കിനു വാഹനങ്ങളാണ് പാലത്തിലൂടെ കടന്ന് പോകുന്നത് ഇതിന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Kalanad Railway Overbridge
Comments (0)
Add Comment