കാഫിർ സ്ക്രീന്‍ ഷോട്ടിലെ പോലീസ് ഒത്തുകളി അവസാനിപ്പിക്കണം; ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഡിജിപി ഓഫീസ് മാർച്ച്

 

തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാർച്ച്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കാഫിർ കേസിലെ പോലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11 മണിക്ക് പ്രവർത്തകർ പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.

Comments (0)
Add Comment