കാഫിർ വിവാദം: നടന്നത് വ്യാജപ്രചാരണമാണെന്ന് എല്ലാവർക്കും ബോധ്യമായി, നിയമപരമായും അത് ബോധ്യപ്പെടണം; കേസുമായി മുന്നോട്ടെന്ന് ഷാഫി പറമ്പില്‍

 

ന്യൂഡല്‍ഹി: വടകരയിലെ കാഫിർ വിവാദത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍ എംപി. വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല, വകതിരിവ് ഉണ്ടാകണം അതാണ് വേണ്ടത്. കുറ്റവാളിയായി ചിത്രീകരിച്ച യുവാക്കൾ തെറ്റുകാരല്ല എന്ന് ഇപ്പോൾ പറയുന്നു. വ്യാജ പ്രചാരണം ആണ് നടന്നതെന്ന് വടകരയിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. സിപിഎമ്മിന്‍റെ അണികൾക്ക് പോലും ഇക്കാര്യം ബോധ്യമായി. അത് നിയമപരമായി കൂടി ബോധ്യപ്പെടണം അതിനാണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും ഷാപി പറമ്പില്‍ വ്യക്തമാക്കി. പാലക്കാട് സ്ഥാനാർത്ഥിക്ക് വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.

 

 

 

 

 

Comments (0)
Add Comment