ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച് മന്ത്രി കടകംപള്ളി ; സിപിഎം ഇരട്ടത്താപ്പിനെതിരെ വിമർശനം

Jaihind News Bureau
Friday, March 26, 2021

 

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ സിപിഎം നേതൃത്വം ഒളിച്ചുകളി തുടരുമ്പോള്‍
ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയുടെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  ശ്രീകാര്യം കരുമ്പുകോണം മുടിപ്പുര ദേവീക്ഷേത്രത്തിലാണ് കടകംപള്ളി ദര്‍ശനം നടത്തിയത്.

ക്ഷേത്രദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച്, പൂജാരിക്ക് ദക്ഷിണയും നല്‍കിയാണ് കടകംപള്ളി സുരേന്ദ്രന്‍ മടങ്ങിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയതും വിവാദമായിരുന്നു. ഗുരൂവായൂര്‍ സന്ദര്‍ശനത്തില്‍ കടംകംപള്ളിക്ക് ജാഗ്രതകുറവുണ്ടായി എന്നതായിരുന്നു സിപിഎം വിലയിരുത്തല്‍.