വി.കെ പ്രശാന്തിനെ നീക്കി മേയർ സ്ഥാനത്ത് ബന്ധുവിനെ എത്തിക്കാന്‍ നീക്കം; ചരട് വലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മേയർ സ്ഥാനത്ത് നിന്ന് വി.കെ പ്രശാന്തിനെ നീക്കി ബന്ധുവായ കെ.ശ്രീകുമാറിനെ എത്തിക്കാൻ ചരട് വലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മലേഷ്യയിൽ നഗരസഭയ്ക്കായി അവാർഡ് വാങ്ങാൻ ശ്രീകുമാറിന് അവസരമൊരുക്കി നൽകിയത് മന്ത്രിയുടെ തന്ത്രം. നഗരസഭ കൗൺസിലിലെ മുതിർന്ന സി.പി.എം നേതാക്കളെ അവഗണിച്ചതിൽ പാർട്ടിക്കുള്ളിലും അമർഷം ഉയരുകയാണ്.

മലേഷ്യയിൽ വച്ച് നടന്ന സീറോ വേസ്റ്റ് സിറ്റിസ് ഇന്‍റർനാഷണൽ കോൺഫറൻസിൽ തിരുവനന്തപുരം നഗരസഭയ്ക്കായി അവാർഡ് വാങ്ങുന്നത് നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാറാണെന്ന് സി.പി.എം കൗൺസിൽ അംഗങ്ങൾ അറിഞ്ഞത് വളരെ വൈകിയാണ്. ഈ വിവരമറിഞ്ഞ് പലരും ഞെട്ടി . സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കൗൺസിൽ പാർലമെന്ററി പാർട്ടി നേതാവുമായ പുഷ്പലതയും വഞ്ചിയൂർ ബാബുവും അടക്കമുള്ള മുൻനിര സി പി എം നേതാക്കളെ ഒഴിവാക്കിയാണ് മരുമകളുടെ അച്ഛനും ആദ്യമായി കൗൺസിലിൽ അംഗവുമായ കെ.ശ്രീകുമാറിനെ ഈ ദൗത്യത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയോഗിച്ചത് .ശ്രീകുമാറിനെ മേയർ സ്ഥാനത്തെത്തിക്കുക എന്നതാണ് മന്ത്രിയുടെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം .

അതേസമയം മുതിർന്ന നേതാക്കൾ ഉപതെരഞ്ഞെടുപ്പിന്‍റെ തിരക്കിലായതിനാലാണ് ശ്രീകുമാറിനെ ഈ ദൗത്യത്തിന് നിയോഗിച്ചതെന്നാണ് ന്യായീകരണം. എന്നാൽ അവാർഡ് വാങ്ങിയതിന് ശ്രീകുമാറിന് മാത്രമായി സ്വീകരണം ഒരുക്കിയതിലും കൗൺസിൽ അംഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സ്വജനപക്ഷപാതത്തിന് ഉൾപാർട്ടിയിൽ തന്നെ കടുത്ത അമർശമാണുയരുന്നത്. ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇന വിഷയം പാർട്ടിക്കുള്ളിൽ ഉന്നയിക്കാനാണ് കൗൺസിൽ അംഗങ്ങളുടെ തീരുമാനം

https://youtu.be/zneY_08vZrs

VK PrashanthMayorSreekumar
Comments (0)
Add Comment