സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുന്‍ ആയങ്കിക്ക് എതിരെ കാപ്പ ചുമത്തി; നടപടി ഡിവൈഎഫ്ഐയുമായി തെറ്റിയതിന് പിന്നാലെ

 

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് എതിരെ കാപ്പ ചുമത്തി. കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക്. ഡിഐജി രാഹുൽ ആർ നായരുടെതാണ് ഉത്തരവ്.ഇതുസംബന്ധിച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആര്‍. ഇളങ്കോ ഡിഐജിക്കും കളക്ടര്‍ക്കും റിപ്പാർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഉത്തരവ് ഇറങ്ങിയത്. ഓപ്പറേഷൻ കാവലിന്‍റെ ഭാഗമായാണ് പോലീസിന്‍റെ നടപടി.

സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പോലീസ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നു എന്നുകാട്ടി ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കാപ്പ ശുപാർശ എന്നതും ശ്രദ്ധേയമാണ്. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ.

Comments (0)
Add Comment