കെ സ്വിഫ്റ്റ് വീണ്ടും തൂണുകള്‍ക്കിടയില്‍ കുടുങ്ങി; വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി

 

കോഴിക്കോട് : കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വീണ്ടും കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്‍റെ വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി. ബസ് നടക്കാവിലെ കെഎസ്‌ആര്‍ടിസി റീജണല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി. കോഴിക്കോട് ബംഗളുരു ബസാണ് ഇന്നും കുടുങ്ങിയത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം.

കഴിഞ്ഞ ദിവസവും സമാന സംഭവമുണ്ടായിരുന്നു. 15 മണിക്കൂറാണ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. രാത്രി 10 മണിക്ക് കുടുങ്ങിയ ബസ് പിറ്റേന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് പുറത്തിറക്കാനായത്. തൂണിലെ ഇരുമ്പ് റിംഗ് പൊളിച്ചാണ്  ബസ് പുറത്തെടുത്തത്.

Comments (0)
Add Comment