കെ സ്വിഫ്റ്റ് ബസ് കോഴിക്കോട് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി : പുറത്തിറക്കാന്‍ ശ്രമം തുടരുന്നു

Jaihind Webdesk
Friday, May 27, 2022

കോഴിക്കോട് : കെഎസ്ആർടിസി ബസ് ടെർമിനിലിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തിറക്കാൻ ശ്രമം തുടരുന്നു.ഇന്നലെ രാത്രിയിൽ ബാംഗ്ലൂരിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന കെസ്വിഫ്റ്റ് ബസാണ് ബസ് സ്റ്റാന്റിലെ തൂണുകൾക്ക് ഇടയിൽ പാർക്ക്‌ ചെയ്തു പുറത്തെടുക്കാനാവാത്ത വിധം കുടുങ്ങിയത്. തൂണുകളിലെ മെറ്റൽ റിങ്ങുകൾ ബസിനോട്‌ ചേർന്ന് കിടക്കുന്നതിനാൽ ബസ് അനക്കിയാൽ ബസിന് കേടുപാടുകൾ സംഭവിക്കാനിടയുണ്ട്.

മെറ്റൽ റിങ്ങുകൾ ഇളക്കി മാറ്റി ബസ് പുറത്തെടുക്കാൻ ഉള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. കെഎസ്‌ആർടിസിയിലെ തന്നെ പരിജയസമ്പന്നന്നരായ മറ്റു ഡ്രൈവർമാർ ബസ് പുറത്തെടുക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.ടെർമിനൽ നിർമാണത്തിലെ അപാകതയും ഡ്രൈവറുടെ പറിചയകുറവുമാണ് കാരണമെന്നാണ് വിലയിരുത്തൽ.