മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ ‘കെ സ്വിഫ്റ്റ്’ അപകടത്തില്‍പെട്ടു : 35000 രൂപയുടെ നഷ്ടം

Jaihind Webdesk
Tuesday, April 12, 2022

കെഎസ്ആർടിസി കെ സ്വിഫ്റ്റ് സർവ്വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അപകടത്തില്‍പെട്ടു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തിയ നോൺ എസി ബസാണ് അപകടത്തിലായത്. 35000 രൂപ വിലയുള്ള സൈഡ് മിറർ ഇളകി പോയി.

തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം ടാങ്കർ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർക്ക് പരിക്കുകളില്ല.