കെ സ്വിഫ്റ്റ് അഞ്ചാമതും അപകടത്തില്‍; സംഭവം താമരശേരി ചുരത്തില്‍ ; അമിത വേഗതയെന്ന് യാത്രക്കാർ

Jaihind Webdesk
Friday, April 15, 2022

കെഎസ്ആർടിസി കെ സ്വിഫ്റ്റിന് അപകടങ്ങള്‍ പതിവാകുന്നു. ഇത്തവണ സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിലാണ് ബസിടിച്ചത്.ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു.

ഇതും ചേർത്ത് അഞ്ചാം തവണയാണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് നാല് ദിവസത്തില്‍ ബസ് അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ദിവസം പിക്കപ്പ് വാന്‍ തട്ടിയിട്ട തമിഴ്നാട് സ്വദേശിയായ വഴിയാത്രക്കാരന്‍   കെ സ്വിഫ്റ്റ് ദേഹത്ത് കയറിയിറങ്ങി മരിച്ചിരുന്നു . പിന്നാലെ ബസ് ഡ്രൈവർ അറസ്റ്റിലായി. താമരശേരി ചുരത്തിലെ ആറാം വളവിലും കഴിഞ്ഞ ദിവസം തിരുവനന്തപുരം – മാനന്തവാടി കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു.