‘ക്രിമിനലായി ചിത്രീകരിക്കാനുള്ള സിപിഎം ശ്രമത്തിനേറ്റ കനത്ത തിരിച്ചടി’; ഹൈക്കോടതി വിധി സന്തോഷം നല്‍കുന്നതെന്ന് കെ. സുധാകരന്‍

 

ന്യൂഡല്‍ഹി: ജയരാജന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയിലൂടെ തന്നെ ക്രിമിനലായി ചിത്രീകരിക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍.  കെട്ടുകഥ ഉണ്ടാക്കി തന്നെ ക്രിമിനലാക്കി ചിത്രീകരിച്ച് വേട്ടയാടിയവരാണ് സിപിഎമ്മുകാർ.  നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമെന്നും കെ. സുധാകരന്‍ പ്രതികരിച്ചു.

കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്നും സുപ്രീം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഈ കേസ് തലയ്ക്ക് മുകളില്‍ ഉള്ള വാള്‍ ആയിരുന്നു. യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പ്രതിയാക്കിയത് ഇല്ലാത്ത കുറ്റത്തിനാണെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഎം പദ്ധതിയായിരുന്നു ഈ കേസെന്നും കെ. സുധാകരന്‍ പറഞ്ഞു.

തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമിച്ച സിപിഎമ്മിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് കോടതി വിധി. കൊലയാളി എന്നു വിളിച്ച് അധിക്ഷേപിച്ചവരെ തള്ളുന്ന വിധിയാണിതെന്നും തന്നെ ക്രിമിനലാക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Comments (0)
Add Comment