കണ്ണൂരില്‍ വീണ്ടും കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകള്‍ നശിപ്പിച്ചു; സംഘർഷം ഒഴിവാക്കാന്‍ പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചു

 

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ. ഉളിക്കൽ മണിപ്പാറയിലാണ് പ്രചാരണ ബോർഡുകൾ കീറിയും തീവെച്ചും നശിപ്പിച്ചത്. ഇതിനെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ ടൗണിൽ സംഘടിച്ചു. സജീവ് ജോസഫ് എംഎൽഎയും നേതാക്കളും സ്ഥലത്ത് എത്തി.

സംഘർഷമുണ്ടാകാതിരിക്കാൻ പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചു. യുഡിഎഫ് പോലീസിൽ പരാതി നൽകി. ഇതിനെതുടർന്ന് പ്രദേശത്ത് സർവകക്ഷി സമാധാന യോഗം വിളിച്ചു. വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 മണിക്ക് അടയ്ക്കണമെന്നും 10 മണിക്ക് ശേഷം ടൗണിൽ കൂട്ടം കൂടി നിൽക്കരുത് എന്നും സമാധാന യോഗത്തിൽ പോലീസ് വ്യക്തമാക്കി. മുമ്പും കെ. സുധാകരന്‍റെ ഫ്ലക്സുകള്‍ നശിപ്പിച്ചിരുന്നു.

Comments (0)
Add Comment